Get In Touch
Thottungal House, Thalikulam PO, Thrissur, Kerala, India, PIN:680569,
For Inquiries
[email protected]
Ph: +91 94470 66717
Back

ഗാന്ധിയെയും ഗാന്ധിയുടെ പൈതൃകവും അറിയാത്ത പ്രധാന മന്ത്രി ഭാരതത്തിന് അപമാനമാണ്

1982 ൽ പുറത്തിറങ്ങിയ റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി സിനിമക്ക് മുന്നേ മഹാത്മാ ഗാന്ധിയെ കുറിച്ച് ലോകത്തിന് അറിവില്ലായിരുന്നു എന്ന പ്രസ്താവന ഞെട്ടിക്കുന്നതും ദൗർഭാഗ്യകരവുമാണ്. ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാ ഗാന്ധിയെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന താങ്കൾക്ക് അറിവില്ലാത്തത് രാജ്യത്തിന് നാണക്കേടാണ്.

ലോക പ്രശസ്തരായ എഴുത്തുകാരും ചിന്തകരും നവോത്ഥാന നായകരും മഹാത്മാ ഗാന്ധിയെ മാതൃകയാക്കിയത് ചരിത്രമാണ്. ലിയോ ടോൾസ്റ്റോയി മുതൽ ചാർളി ചാപ്ലിൻ വരെയുള്ള കലാകാരന്മാർ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, നെൽസൺ മണ്ടേല, ചെഗുവേര തുടങ്ങിയ പോരാളികൾ സമര നായകർ തുടങ്ങിയവർ ഗാന്ധിയുടെ മാതൃക സ്വീകരിച്ചവരോ ഗാന്ധിയെ അങ്ങേയറ്റം ആദരിച്ചിരുന്നവരോ ആണ്.

സവർക്കാരോട് ആരാധനയുള്ള, ഗാന്ധി ഘാതകൻ ഗോഡ്‌സെയെ പുകഴ്‌ത്തുന്നത് ശീലമാക്കിയ സ്വന്തം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും തിരുത്താതെ പ്രധാനമന്ത്രി ഇങ്ങനെ പറയുന്നതിൽ അത്ഭുതമില്ല. പഠിക്കാൻ പോകേണ്ട സമയത്ത് ശാഖയിൽ പോയി സമയം കളഞ്ഞതിനാലും ആരും കേട്ടിട്ടില്ലാത്ത ‘എന്റയർ പൊളിറ്റിക്കൽ സയൻസിൽ’ ബിരുദമെടുക്കാൻ അലഞ്ഞതിനാലുമാകണം ഗാന്ധിയെ കുറിച്ചും ഗാന്ധിയുടെ പൈതൃകത്തെ പറ്റിയും തങ്കൾക്ക് അറിവില്ലാത്തത്.

ഗാന്ധിയെ കുറിച്ച് മനസിലാക്കാൻ ഉതകുന്ന മഹാന്മാർ രചിച്ച പുസ്തകങ്ങളും ഗാന്ധിയുടെ ആത്‌മകതയും ഞാൻ താങ്കൾക്ക് അയക്കുന്നുണ്ട്. മാധ്യമങ്ങളുടെയും പിആർ സംവിധാനങ്ങളുടെയും സമേതമുള്ള താങ്കളുടെ ധ്യാനം കഴിയുമ്പോൾ സമയം കണ്ടെത്തി വായിക്കുന്നത് നന്നാവും. ഗാന്ധി പൈതൃകത്തെ കുറിച്ച് പഠിക്കാനുള്ള മനസ്സും താല്പര്യവുമുണ്ടെങ്കിൽ തന്റെ ചിലവിൽ ഒരു അധ്യാപകനെ ഏർപ്പാടാക്കുകയും ചെയ്യാം.

ഇന്ന് നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ നിന്ന്.

T.N Prathapan
T.N Prathapan
https://tnprathapan.com