മദ്റസകൾക്കെതിരെ കാലങ്ങളായി സംഘപരിവാർ നടത്തിവരുന്ന ദുഷ്പ്രചരണങ്ങളുടെ പുതിയ പതിപ്പാണ് ബാലാവകാശ കമ്മീഷന്റെ മദ്രസകൾ പൂട്ടണമെന്ന നടപടി. മതം പഠിക്കാനും പഠിപ്പിക്കാനും അത് ആചരിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കും.
മദ്രസകൾ എന്നുമാത്രമല്ല, മുഴുവൻ മതപാഠശാലകളും നന്മയും ആത്മീയതയും പഠിപ്പിക്കാനും ശീലിപ്പിക്കാനും വേണ്ടിയുള്ളവയാണ്. അവയെ അപരവത്കരിക്കുന്നത് മതാത്മക ഭാരതത്തിൽ ദോഷം ചെയ്യും. ഇന്നവർ മദ്രസകളെ തേടിവന്നെങ്കിൽ നാളെ സൺഡേ സ്‌കൂളുകളും സെമിനാരികളും അവർ ലക്ഷ്യം വെക്കും. പിന്നീട് യഥാർത്ഥ ഹിന്ദുമതം പഠിപ്പിക്കുന്ന മഠങ്ങളെ അവർ തേടിവരും. വിഭജന തന്ത്രങ്ങൾ ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും. നമ്മൾ ഭാരതീയർ ജാഗ്രത കൈവിടാതെ ഒറ്റകെട്ടായി നിൽക്കണം.